അനുപമ പരമേശ്വരന്‍ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് . പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ പ്രിയം നേടിയ താരം. അനുപമ പരമേശ്വരന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അനുപമ പരമേശ്വരന്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സാരി ധരിച്ചുള്ള ഫോട്ടോകളാണ് ഇത്.

ക്യാന്‍ഡിഡ് ലവ് എന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. സാരിയില്‍ സുന്ദരിയായിരിക്കുകയാണ് അനുപമ പരമേശ്വരന്‍. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. അടുത്തിടെ നൃത്തം ചെയ്യുന്ന പോസിലുള്ള അനുപമ പരമേശ്വരന്റെ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അനുപമ പരമേശ്വരന്‍ തന്നെയാണ് ഇത് ഷെയര്‍ ചെയ്‍തത്. എന്തായാലും അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോകളും ചര്‍ച്ചയാകുകയാണ്.

മണിയറയിലെ അശോകന്‍ ആണ് അനുപമ പരമേശ്വരന്‍ നായികയായി ഏറ്റവും ഒടുവില്‍ എത്തിയ ചിത്രം. ആര്‍ജെ ഷാന്‍ സംവിധാനം ചെയ്യുന്ന ഫ്രീഡം അറ്റ് മിഡ്‍നൈറ്റ് എന്ന ഒരു ഹ്രസ്വ ചിത്രത്തിലും അനുപമ പരമേശ്വരന്‍ നായികയാകുന്നുണ്ട്