യുക്രൈന് 200 മില്യണ്‍ ഡോളറിന്റെ യൂദ്ധോപകരണങ്ങള്‍ നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ ആക്രമണം ശക്തമാക്കി റഷ്യ.

ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട വൈറ്റ് ഹൗസ് തീരുമാനത്തിന് പിന്നാലെ യുക്രൈന്‍ സിറ്റികള്‍ക്കു നേരെയുള്ള ബോംബാക്രമണം റഷ്യ ശക്തമാക്കിയിരുന്നു.

യുക്രൈനിലേക്ക് അമേരിക്ക അയക്കുന്ന ആയുധങ്ങള്‍ റഷ്യന്‍ സേനക്കുനേരെ പ്രയോഗിക്കുമെന്ന് മോസ്‌കോ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെര്‍ജി റയ്ബകോവ് പറഞ്ഞു. എന്നാല്‍ അമേരിക്കയുടെ ഈ തീരുമാനം യുക്രൈന് നേരെ ആക്രമണം ശക്തമാക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുമെന്നും നിലവില്‍ റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനം മിക്കവാറും വളഞ്ഞു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം 350 മില്യണ്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ അമേരിക്ക യുക്രൈന് നല്‍കിയിരുന്നു.

ഏത് സമയവും റഷ്യ കിയവ് പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച രാവിലെ യുക്രൈന്‍ തലസ്ഥാന നഗരത്തില്‍ വലിയ സ്ഫോടകശബ്ദങ്ങള്‍ കേട്ടിരുന്നു.

അതേസമയം, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റുമായി സെലന്‍സ്‌കി ചര്‍ച്ച നടത്തിയിരുന്നു. കൂടുതല്‍ ധനസഹായം നല്‍കണമെന്നും റഷ്യക്കുമേല്‍ ഉപരോധം വര്‍ധിപ്പിക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പ്രസിഡന്‍റുമായും ചെക് റിപബ്ലിക് പ്രധാനമന്ത്രിയുമായും സംസാരിച്ചതായി സെലന്‍സ്‌കി ട്വീറ്റ് ചെയ്തു. അതിനിടെ നാറ്റോ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് യാവോരിവിലെ ആക്രമണം ചൂണ്ടിക്കാട്ടി അമേരിക്ക വ്യക്തമാക്കി.