ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ നിസ്സാരവത്ക്കരിച്ച കോൺഗ്രസ് പാർട്ടിയെ വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്.

‘ കശ്മീരി പണ്ഡിറ്റുകളുടെ വികാരം വീണ്ടും വ്രണപ്പെടുത്താൻ ശ്രമിച്ചത് ഖേദകരമാണ്.അവർ ഇന്ന് പുതിയ നിലകളിൽ എത്താനുള്ള വഴികൾ കണ്ടുപിടിക്കുന്നു. #കശ്മീർ ഫയലുകൾ ഒരു കണ്ണ് തുറപ്പാണ്, ഒരുപക്ഷേ മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണ്. ‘ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് കേരള ഘടകത്തിന്റെ ട്വീറ്റാണ് വിവാദമായത് . വിവേക് അഗിനിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് എന്ന സിനിമ നേടിയ ജനപ്രീതിയുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ ട്വീറ്റ്.

പണ്ഡിറ്റുകളെ ലക്ഷ്യമിട്ടത് തീവ്രവാദികളാണ്. 17 വർഷത്തിനുള്ളിൽ (1990-2007) 399 പണ്ഡിറ്റുകൾ മാത്രമാണ് തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതേ കാലയളവിൽ കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ എണ്ണം 15000 ആയിരുന്നു.കശ്മീർ പണ്ഡിറ്റുകളെ കുറിച്ചുളള യാഥാർഥ്യം എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റിനെതിരെ വ്യാപക വിമർശനമാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിരിക്കുന്നത്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റെയ്‌ന, സിനിമയെ കുറിച്ച് ഒരു പ്രത്യേക പോസ്റ്റ് പങ്ക് വച്ചു . സിനിമ കണ്ട് കരയുന്ന ഒരു സ്ത്രീയുടെ വീഡിയോയും അദ്ദേഹം പങ്കിട്ടു. തന്റെ ആരാധകരോടും അനുയായികളോടും കശ്മീർ ഫയൽസ് കാണാനും റെയ്‌ന അഭ്യർത്ഥിച്ചു. “#TheKashmirFiles അവതരിപ്പിക്കുന്നു, ഇത് ഇപ്പോൾ നിങ്ങളുടെ സിനിമയാണ്. സിനിമ നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്നുവെങ്കിൽ, #അവകാശത്തിന് വേണ്ടി ശബ്ദമുയർത്താനും കശ്മീർ വംശഹത്യയുടെ ഇരകളെ സുഖപ്പെടുത്താനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” റെയ്ന ട്വീറ്റ് ചെയ്തു.