കോഴിക്കോട്: ലെഫ്റ്റനന്‍റ് ജനറല്‍ പ്രദീപ് നായര്‍ ആര്‍മി റിക്രൂട്ട്മെന്‍റിന്‍റെ ചുമതലയുള്ള ഡയറക്ടര്‍ ജനറലായി ചുമതലയേറ്റു. കോഴിക്കോട് സ്വദേശിയായ പ്രദീപ് 1985 ല്‍ സിഖ് റെജിമെന്‍റിലാണ് ഓഫീസറായി കരസേനയില്‍ ചേര്‍ന്നത്. അതിവിശിഷ്ട സേവ മെഡലും യുദ്ധ സേവ മെഡലും നേടിയിട്ടുണ്ട്. സൈനികരെയും ഓഫീസര്‍മാരെയും തെരഞ്ഞെടുക്കുന്നത് ആര്‍മി റിക്രൂട്ട്മെന്‍റ് ബോര്‍ഡാണ്. കോഴിക്കോട് സ്വദേശി ചന്ദ്രന്‍ നായരുടെയും പരപ്പനങ്ങാടി നെടുവ ചൊനാംകണ്ടത്തില്‍ ലീലയുടെയും മകനാണ്. പുഷ്പയാണ് ഭാര്യ. മക്കള്‍: പ്രശോഭ്, പൂജ.

സത്താറ സൈനിക സ്കൂള്‍, നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. സിയാച്ചിനിലടക്കം സേവനമനുഷ്ഠിച്ച ഇദ്ദേഹം നാഗാലാന്‍റില്‍ അസം റൈഫിള്‍സ് ഇന്‍സ്പെക്ടര്‍ ജനറലായിരുന്നു.