പോക്‌സോ കേസില്‍ നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. റോയ് വയലാറ്റിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊച്ചി ഡിസിപി വി.യു കുര്യാക്കോസ് അറിയിച്ചു.

ഹോട്ടലില്‍ ഇന്ന് തെളിവെടുപ്പ് നടത്തുമെന്നും റോയിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം, കേസിലെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനായി അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. കൂട്ടിപ്രതി അഞ്ജലി റിമ ദേവിനെ ചോദ്യം ചെയ്യുമെന്നും ഡിസിപി വ്യക്തമാക്കി.

നമ്ബര്‍ 18 പോക്‌സോ കേസ് പ്രതി റോയ് വയലാറ്റ് പൊലീസില്‍ കീഴടങ്ങുന്നത് ഇന്ന് രാവിലെയാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ ഓഫിസിലാണ് റോയ് വയലാറ്റ് കീഴടങ്ങിയത്. സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു കീഴടങ്ങല്‍.