ഇറാന് ആണവ കരാര്‍ ചര്‍ച്ച വീണ്ടും വഴിമുട്ടി. കരാര്‍ പുനരുജീവിപ്പിക്കാന്‍ തെഹ്റാനും വന്‍ശക്തി രാജ്യങ്ങളും തമ്മില്‍ വിയന്നയില്‍ നടന്ന അന്തിമവട്ട ചര്‍ച്ച വിജയകരമായിരുന്നു.
എന്നാല്‍, തങ്ങള്‍ക്കെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പുതിയ ഉപരോധം ഇറാനുമായുള്ള വ്യാപാരത്തെ ബാധിക്കില്ലെന്ന ഉറപ്പ് വേണമെന്ന് റഷ്യ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതികരിച്ചു.യുക്രൈന് യുദ്ധ ഉപരോധവുമായി ഇറാന് ആണവ കരാറിനെ ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അമേരിക്കയും വ്യക്തമാക്കി. ഇതോടെയാണ് തല്ക്കാലം ചര്‍ച്ച നിര്‍ത്തിവെക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.