അമീറായുടെ നാലാമത്തെ പോസ്റ്റര്‍ റിലീസായി. കോ​വി​ഡ് ഭീ​ഷ​ണിയെ മറികടന്ന് ചി​ത്രീ​ക​രി​ച്ച “അ​മീ​റാ”  ഉടന്‍ റിലീസിനെത്തുന്നു. കോ​വി​ഡ് വന്ന് സി​നി​മ മേ​ഖ​ല നി​ശ്ച​ല​മാ​യ​പ്പോ​ഴാ​ണ് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദ് തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. കു​ഞ്ചാ​ക്കോ ബോ​ബ​ന​ട​ക്കം നി​ര​വ​ധി ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തിന്‍റെ ആദ്യ പോ​സ്റ്റ​ര്‍ വൈ​റ​ലാ​യിരുന്നു.

പൗ​ര​ത്വ ബി​ല്ലി​നെ​ക്കു​റി​ച്ചു​ള്ള ചര്‍ച്ചകളിലൂ​ന്നി​ സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള വി​ഷ​യമാണ് ചിത്രം പറയുന്ന​ത്. രണ്ടു മ​തവി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ വി​വാ​ഹ​വും അ​വ​രു​ടെ മ​ര​ണ​ശേ​ഷം കു​ട്ടി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളും പ്ര​ശ്ന​ങ്ങ​ളും അ​തി​ജീ​വന​വു​മാണ് ചിത്രം പറയുന്നത്.

ബാലനടി മീ​നാ​ക്ഷി​യാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മീ​നാ​ക്ഷി​യു​ടെ അ​ച്ഛ​ന്‍ അ​നൂ​പിന്‍റേതാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ. മീ​നാ​ക്ഷി​യും സ​ഹോ​ദ​ര​ന്‍ ഹാ​രി​ഷും ചി​ത്ര​ത്തി​ലും സ​ഹോ​ദ​ര​ങ്ങ​ളാ​യി എ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. അ​മീ​റ​യാ​യി മീ​ന​ക്ഷി​യും അ​മീ​നാ​യി ഹാ​രി​ഷും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. അയ്യപ്പനും കോശിയിലെ കുമാരന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ കോട്ടയം രമേശ്‌ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു…

ഇ​വ​ര്‍​ക്കൊ​പ്പം കോ​ട്ട​യം പു​രു​ഷ​ന്‍, സം​വി​ധാ​യ​ക​ന്‍ ബോ​ബ​ന്‍ സാ​മു​വ​ല്‍, സു​മേ​ഷ് ഗു​ഡ്‌ല​ക്ക്, മീ​നാ​ക്ഷി മ​ഹേ​ഷ്, സ​ന്ധ്യ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ര​ച​ന അ​നൂ​പ് ആ​ര്‍. പാ​ദു​വ, സ​മീ​ര്‍ മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കോ​ട്ട​യം ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 21 ദി​വ​സം ​കൊ​ണ്ടാ​ണ് അ​മീ​റ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചെ​ങ്കി​ലും നി​ര​വ​ധി വെ​ല്ലു​വി​ളി​കളാ​ണ് അ​മീ​റ​യു​ടെ ക്രൂ​വി​നു നേ​രി​ടേ​ണ്ടി വ​ന്ന​ത്.
ജിഡബ്ല്യുകെ എന്‍റര്‍ടൈന്‍മെന്‍റ്സും ടീം ഡിസംബര്‍ മിസ്റ്റിന്‍റെയും ബാനറില്‍ അനില്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി. പ്രജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ സനല്‍ രാജിയാണ്. പ്രോജക്‌ട് ഡിസൈനര്‍ റിയാസ് മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോസ് കുരിയാക്കോസ്, ടോണി ജോസഫ്, കലാ സംവിധാനം ഫാരിസ് മുഹമ്മദ്, സംഗീത സംവിധാനം അനൂപ് ജേക്കബ്, ബിജിഎം ജോയല്‍ ജോണ്‍സ്, കോസ്റ്റ്യൂം ടി.പി ഫര്‍ഷാന്‍, അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, ,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാജീവ് ശേഖര്‍, വാര്‍ത്ത പ്രചരണം പി. ശിവപ്രസാദ്, സുനിത സുനില്‍.