ഇന്ദ്രജിത്ത് സുകുമാരന്‍ അനുസിത്താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന അനുരാധ Crime No.59/2019 ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തായി. നവാഗതനായ ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം. ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ മലയാള സിനിമയിലെ നിരവധിപേര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

അനുസിത്താര ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന സിനിമയില്‍ പീതാംബരന്‍ എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്. സംവിധാകനോടൊപ്പം ജോസ് തോമസ് പോളക്കല്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ഗാര്‍ഡിയന്‍ ഏഞ്ചല്‍, ഗോള്‍ഡന്‍ എസ് പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറില്‍ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി., ശ്യംകുമാര്‍ എസ്., സിനോ ജോണ്‍ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, അനില്‍ നെടുമങ്ങാട്, രാജേഷ് ശര്‍മ്മ, സുനില്‍ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങാളായ് വേഷമിടുന്നു.

എറണാകുളം, പിറവം, ഞീഴൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ 35 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഹരി നാരായണന്‍, മനു മഞ്ജിത്ത്, ജ്യോതികുമാര്‍ പുന്നപ്ര എന്നിവരുടെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സതീഷ് കാവില്‍കോട്ട, എഡിറ്റര്‍- ശ്യാം ശശിധരന്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.