അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1284 പേര്‍ക്ക്. ചികിത്സയിലായിരുന്ന 765 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1,44,602 കോവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതുവരെ യുഎഇയില്‍ 1,91,150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ 1,67,306 പേരും ഇതിനോടകം രോഗമുക്തരായി. ആകെ 630 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 23,214 കോവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 1.89 കോടിയിലധികമാണ് ഇതുവരെ നടത്തിയ കോവിഡ് പരിശോധനകളുടെ എണ്ണം. അതേസമയം ചൈനീസ് കമ്ബനിയായ സിനോഫാം വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് യുഎഇ അംഗീകാരം നല്‍കിയതിന് പിന്നാലെ പൊതുജനങ്ങള്‍ക്ക് വാക്സിന്‍ ഇഞ്ചക്ഷനുകള്‍ നല്‍കിവരികയാണ്.