അ​ഡ്‌ലെ​യ്ഡ്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഡേ-​നേ​റ്റ് ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് 53 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. ഓ​സീ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 191 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചു. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​ര്‍.​അ​ശ്വി​നും മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഉ​മേ​ഷ് യാ​ദ​വും ര​ണ്ടു വി​ക്ക​റ്റ് നേ​ടി​യ ജ​സ്പ്രീ​ത് ബും​റ​യു​മാ​ണ് ഓ​സീ​സി​നെ പി​ടി​ച്ചു​കെ​ട്ടി​യ​ത്.

73 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ക്യാ​പ്റ്റ​ന്‍ ടിം ​പെ​യി​നാ​ണ് ഓ​സീ​സി​ന്‍റെ ടോ​പ്പ് സ്കോ​റ​ര്‍. മാ​ര്‍​ന​സ് ല​ബു​ഷെ​യ്ന്‍ 47 റ​ണ്‍​സ് നേ​ടി. മ​റ്റാ​ര്‍​ക്കും തി​ള​ങ്ങാ​നാ​യി​ല്ല.

രണ്ടാം ദിനം കളിനിര്‍ത്തുമ്ബോള്‍ ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് ഓ​പ്പ​ണ​ര്‍ പൃ​ഥ്വി ഷാ​യെ ന​ഷ്ട​മാ​യി. നാ​ല് റ​ണ്‍​സ് നേ​ടി​യ ഷാ​യെ പാ​റ്റ് ക​മ്മി​ന്‍​സ് ക്ലീ​ന്‍ ബൗ​ള്‍​ഡാ​ക്കി. ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ ഒ​ന്‍​പ​ത് റ​ണ്‍​സ് നേ​ടി​യ ഇ​ന്ത്യ​യ്ക്ക് നി​ല​വി​ല്‍ 62 റ​ണ്‍​സ് ലീ​ഡു​ണ്ട്. അഞ്ച് റണ്‍സ് നേടിയ മായങ്ക് അഗര്‍വാളിനൊപ്പം നൈറ്റ് വാച്ച്‌മാന്‍ ജസ്പ്രീത് ബുംറയാണ് ക്രീസില്‍

നേ​ര​ത്തെ ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 244 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചി​രു​ന്നു. 233/6 എ​ന്ന നി​ല​യി​ല്‍ ര​ണ്ടാം ദി​നം തു​ട​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് 11 റ​ണ്‍​സ് കൂ​ടി കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന​തി​നി​ടെ വാ​ല​റ്റ​ത്തെ നാ​ല് വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി. ഓ​സീ​സി​നാ​യി മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക് നാ​ലും പാ​റ്റ് ക​മ്മി​ന്‍​സ് മൂ​ന്നും വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി.