കോവിഡ് രോഗബാധിതര്‍ക്ക് ഹോ​മി​യോ​പ​തി മ​രു​ന്ന്​ ന​ല്‍​കാ​മെ​ന്ന്​ സു​പ്രീം​കോ​ട​തി.ഹോ​മി​യോ ഡോ​ക്​​ട​ര്‍​മാ​ര്‍ കോ​വി​ഡ്​ ബാ​ധി​ത​ര്‍​​ക്ക്​ മ​രു​ന്ന്​ ന​ല്‍​കു​ന്ന​തി​നെ​തി​രെ കേ​ര​ള ഹൈ​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ തി​രു​ത്തി​യാ​ണ്​ ജ​സ്​​റ്റി​സു​മാ​രാ​യ അ​ശോ​ക്​ ഭൂ​ഷ​ണ്‍, ആ​ര്‍. സു​ഭാ​ഷ്​​ റെ​ഡ്ഡി, എം.​ആ​ര്‍. ഷാ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്റെ വി​ധി.

കോ​വി​ഡ്​ പോ​ലു​ള്ള രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍​ക്ക്​ മ​റ്റു ചി​കി​ത്സ​യു​ടെ കൂ​ടെ ഹോ​മി​യോ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന്​ കേ​ന്ദ്ര ആ​യു​ഷ്​ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യ​താ​െ​ണ​ന്ന്​ ജ​സ്​​റ്റി​സ്​ അ​ശോ​ക്​ ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ ചൂ​ണ്ടി​ക്കാ​ട്ടി. അം​ഗീ​കാ​ര​മു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ഠി​ച്ച യോ​ഗ്യ​രാ​യ ഡോ​ക്​​ട​ര്‍​മാ​രാ​ണ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നും ബാ​ധി​ച്ച​വ​ര്‍​ക്കും ഹോ​മി​യോ​പ​തി മ​രു​ന്ന്​ കു​റി​ച്ച്‌​ ന​ല്‍​കേ​ണ്ട​ത്​ എ​ന്ന്​ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.