ഐഎസ്‌എല്ലില്‍ ഇന്നലെ നടന്ന ഒഡീഷ, ബെംഗളൂരു മത്സരത്തില്‍ ബെംഗളൂരുവിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അവര്‍ വിജയം സ്വന്തമാക്കിയത്. ഈ സീസണിലെ മൂന്നാം ജയമാണ് ബെംഗളൂരു ഇന്നലെ സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം ജയം നേടിയ ബെംഗളൂരു ഇപ്പോള്‍ മികച്ച ഫോമിലാണ്.

നായകന്‍ സുനില്‍ ഛേത്രി, ക്ലീറ്റണ്‍ സില്‍വ എന്നിവരാണ് ബെംഗളൂരുവിന് വേണ്ടി ഗോളുകള്‍ നേടിയത്. 38,79 എന്നീ മിനിറ്റുകളിലാണ് ഗോളുകള്‍ പിറന്നത്. ആദ്യ പകുതിയില്‍ തന്നെ ഒരു ഗോളിന് ബെംഗളൂരു മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ 71 ആം മിനുറ്റിലെ സ്റ്റീവന്‍ ടൈലയുടെ ഗോല്‍ അവരെ സമനിലയില്‍ എത്തിച്ചു. എന്നാല്‍ എട്ട് മിനിറ്റിനുള്ളില്‍ രണ്ടാം ഗോള്‍ നേടി ബെംഗളൂരു ലീഡ് നേടി.