തിരുവനന്തപുരം: കെ​എ​സ്‌ആ​ര്‍​ടി​സി ഇന്ന് മുതല്‍ മുഴുവന്‍ സര്‍വീസുകളും ആരംഭിക്കും. ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ചി​രു​ന്ന സര്‍വീസുകള്‍ ആണ് ജനുവരി മുതല്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നത്. സി​എം​ഡി ബി​ജു​പ്ര​ഭാ​ക​ര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെ, കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചു൦ സര്‍വീസുകള്‍ നടത്തും.

എന്നാല്‍ ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ള്‍ ര​ണ്ട് ജി​ല്ല​ക​ളി​ലും, സൂ​പ്പ​ര്‍ ഫാ​സ്റ്റു​ക​ള്‍ നാ​ല് ജി​ല്ല​ക​ള്‍ വ​രെ​യും സര്‍വീസ് നടത്തുന്ന രീതി നിലനിക്കുമെന്നും ബി​ജു​പ്ര​ഭാ​ക​ര്‍ അറിയിച്ചു. എ​ല്ലാ യൂ​ണി​റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും ഇതിനുള്ള നി​ര്‍​ദേ​ശം ന​ല്‍​കി​എന്നും അദ്ദേഹം പറഞ്ഞു.