ഷാ​ര്‍​ജ: വ​ള​ച്ചൊ​ടി​ക്കാ​തെ ഷാ​ര്‍​ജ​യു​ടെ ഉ​ശി​രു​ള്ള ച​രി​ത്രം പ​റ​യു​ന്ന ഖോ​ര്‍​ഫ​ക്കാ​ന്‍ എ​ന്ന ഇ​തി​ഹാ​സ സി​നി​മ കാ​ണാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം എ​ത്തി​യ​ത്​ ര​ണ്ടാ​യി​ര​ത്തോ​ളം പേ​ര്‍. യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ഷാ​ര്‍​ജ​യു​ടെ തീ​ര​ദേ​ശ ന​ഗ​ര​ത്തി​ലേ​ക്ക് ആ​ദ്യ പൊ​തു​പ്ര​ദ​ര്‍​ശ​നം കാ​ണാ​നാ​യി ജ​നം എ​ത്തി.

പ​റ​ങ്കി​ക​ളു​ടെ സ​മു​ദ്ര​ത്തി​ലൂ​ടെ​യു​ള്ള വ​ര​വും ആ ​വ​ര​വി​നെ ധൈ​ര്യ​പൂ​ര്‍​വം എ​തി​ര്‍​ത്ത് വി​ജ​യ​പ​താ​ക പാ​റി​ച്ച ധീ​ര​യോ​ദ്ധാ​ക്ക​ളു​ടെ ക​രു​ത്തും ദേ​ശ​സ്നേ​ഹ​വു​മാ​യി​രു​ന്നു സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ഖോ​ര്‍​ഫ​ക്കാ​െന്‍റ തെ​ളി​ഞ്ഞ രാ​ത്രി​യു​ടെ ത​ണു​പ്പി​ലി​രു​ന്ന് 120 മി​നി​റ്റ്​ വ​രു​ന്ന ഈ ​സി​നി​മ ക​ണ്ടാ​ല്‍ മ​ന​സ്സി​ല്‍ അ​ഭി​മാ​നം നി​റ​യും. 3600 സീ​റ്റു​ക​ളു​ള്ള ആം​ഫി തി​യ​റ്റ​റി​ല്‍ ശാ​രീ​രി​ക അ​ക​ല​വും മ​റ്റ് മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളും ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചി​രു​ന്നു. 19 വ​രെ വൈ​കീ​ട്ട്​ 7.30ന് ​സി​നി​മ​യു​ടെ പ്ര​ദ​ര്‍​ശ​നം ഉ​ണ്ടാ​കും.

‘1507 സെ​പ്റ്റം​ബ​റി​ലെ പോ​ര്‍​ചു​ഗീ​സ് അ​ധി​നി​വേ​ശ​ത്തി​നെ​തി​രാ​യ ഖോ​ര്‍​ഫ​ക്കാ​െന്‍റ ചെ​റു​ത്തു​നി​ല്‍​പ്പ്’​എ​ന്ന സു​പ്രീം കൗ​ണ്‍​സി​ല്‍ അം​ഗ​വും ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി​യു​ടെ ച​രി​ത്ര പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി യു.​എ​സ്, ഐ​റി​ഷ് ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​ക്ക​ളാ​യ ബെ​ന്‍ മോ​ള്‍, മൗ​റീ​സ് സ്വീ​നി എ​ന്നി​വ​രാ​ണ് ഇ​ത് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

സ​ര്‍​വേ ആ​സൂ​ത്ര​ണ വ​കു​പ്പ്, പൊ​ലീ​സ്, സി​വി​ല്‍ ഡി​ഫ​ന്‍​സ്, സി​റ്റി മു​നി​സി​പ്പാ​ലി​റ്റി, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​രു​ന്നു.