തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ എല്‍ഡിഎഫ് ആധിപത്യം സ്ഥാപിക്കുമ്പോഴും കുതിച്ചുയര്‍ന്ന് ബിജെപി. എന്നാല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വന്ന കണക്കുകളാണ് ഇടതുപക്ഷത്തിന് ആത്മവിശ്വാസം നല്‍കുന്നത്.വാര്‍ഡുകളുടെ കണക്കില്‍ നേമത്ത് ബിജെപിയാണ് മുന്നിലെങ്കിലും ആകെ വോട്ടെണ്ണത്തില്‍ നേരിയ മുന്‍തൂക്കം എല്‍ഡിഎഫിനാണ്.കഴക്കൂട്ടത്താണ് എല്‍ഡിഎഫ് കൂടുതല്‍ ശക്തിപ്പെട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച നേമത്ത് വാ‍‍‍ര്‍ഡുകളുടെ എണ്ണം നോക്കിയാല്‍ 23ല്‍ 14ലും കാവിപുതച്ചു. ചുവന്നത് ഒന്‍പത് വാര്‍ഡുകള്‍. യുഡിഎഫ് സംപ്യൂജ്യര്‍. തിരുവനന്തപുരം,വട്ടിയൂര്‍ക്കാവ്,നേമം,കഴക്കൂട്ടം മണ്ഡലങ്ങളും കോവളം മണ്ഡലത്തിലെ അഞ്ച് വാര്‍ഡുകളും ചേരുന്നതാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍. മൂന്ന് മാസങ്ങള്‍ക്കപ്പുറം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്ബോള്‍ എല്‍ഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നതാണ് വോട്ടിംഗ് കണക്ക്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 22 വാര്‍ഡുകളില്‍ 12ഇടത്ത് എല്‍ഡിഎഫ് ഒന്‍പതിടത്ത് ബിജെപി മൂന്നിടത്ത് കോണ്‍ഗ്രസ്. ആകെ വോട്ടെണ്ണത്തില്‍ രണ്ടാംസ്ഥാനത്തുള്ള ബിജെപിയെക്കാള്‍ നാലായിരത്തിലേറെ വോട്ട് വ്യത്യാസം എല്‍ഡിഎഫിനുണ്ട്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 51000വോട്ടുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ 25000ല്‍പരം വോട്ട് മാത്രം. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്ക് ശേഷവും തിളക്കം മങ്ങാതെ എല്‍ഡിഎഫ്.

എന്നാല്‍ വോട്ടെണ്ണത്തില്‍ ബിജെപിയെക്കാളും മൂന്നൂറ് വോട്ടിന്‍റെ മേല്‍ക്കൈ നേമത്ത് എല്‍ഡിഎഫിനാണ്. യുഡിഎഫ് സിറ്റംഗ് സീറ്റായ തിരുവനന്തപുരത്ത് യുഡിഎഫിന് 2 സീറ്റ് മാത്രം. 2016ല്‍ 46000ല്‍ പരം വോട്ട് നേടിയെങ്കില്‍ ഇപ്പോള്‍ 27,000 മാത്രം. 16 സീറ്റുള്ള എല്‍ഡിഎഫിന്‍റെ വോട്ട് വളര്‍ച്ച 35,569ല്‍ നിന്നും നാല്‍പതിനായിരത്തിലേക്ക്.34,764 2016ല്‍ നേടിയ ബിജെപി 29000ത്തിലേക്ക് ചുരുങ്ങി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്ബനെ തന്നെ ഇറക്കാന്‍ ബിജെപി തീരുമാനിച്ച കഴക്കൂട്ടത്ത് ഇപ്പോഴത്തെ ഫലം ശുഭസൂചകമല്ല. 22 വാര്‍ഡുകളില്‍ അഞ്ചിടത്ത് മാത്രമാണ് ബിജെപി എല്‍ഡിഎഫിന് 14 സീറ്റുകള്‍ യുഡിഎഫിന് മൂന്ന്.

എല്‍ഡിഎഫിന് 48000പരം വോട്ടുള്ളപ്പോള്‍ ബിജെപിയുടെ കണക്ക് 36,309. 2016ല്‍ 38,602 വോട്ട് നേടിയ യുഡിഎഫിന് 32000 വോട്ടുകള്‍ മാത്രം. കോവളം മണ്ഡലത്തിലെ അഞ്ച് വാര്‍ഡുകളിലും ആകെ വോട്ടെണ്ണല്‍ എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ. നഗരത്തിലെ നാലിലും തീപാറുന്ന ത്രികോണ പോരാട്ടം മുന്നില്‍നില്‍ക്കെയാണ് ആകെ കണക്കൂകളില്‍ എല്‍ഡിഎഫ് കരുത്ത്.പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലുള്ള ഇപ്പോഴത്തെ വോട്ടിംഗ് കണക്ക് സംസ്ഥാന തെരഞ്ഞെടുപ്പില്‍ മാറിമറിയുമെന്നാണ് യുഡിഎഫ് ബിജെപി കണക്കുകൂട്ടല്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പനെ തന്നെ ഇറക്കാന്‍ ബിജെപി തീരുമാനിച്ച കഴക്കൂട്ടത്ത് ഇപ്പോഴത്തെ ഫലം ശുഭസൂചകമല്ല. 22 വാര്‍ഡുകളില്‍ അഞ്ചിടത്ത് മാത്രമാണ് ബിജെപി എല്‍ഡിഎഫിന് 14 സീറ്റുകള്‍ യുഡിഎഫിന് മൂന്ന്. എല്‍ഡിഎഫിന് 48000പരം വോട്ടുള്ളപ്പോള്‍ ബിജെപിയുടെ കണക്ക് 36,309. 2016ല്‍ 38,602 വോട്ട് നേടിയ യുഡിഎഫിന് 32000 വോട്ടുകള്‍ മാത്രം. കോവളം മണ്ഡലത്തിലെ അഞ്ച് വാര്‍ഡുകളിലും ആകെ വോട്ടെണ്ണല്‍ എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ. നഗരത്തിലെ നാലിലും തീപാറുന്ന ത്രികോണ പോരാട്ടം മുന്നില്‍നില്‍ക്കെയാണ് ആകെ കണക്കൂകളില്‍ എല്‍ഡിഎഫ് കരുത്ത്.പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലുള്ള ഇപ്പോഴത്തെ വോട്ടിംഗ് കണക്ക് സംസ്ഥാന തെരഞ്ഞെടുപ്പില്‍ മാറിമറിയുമെന്നാണ് യുഡിഎഫ് ബിജെപി കണക്കുകൂട്ടല്‍.