ബം​ഗ​ളൂ​രു​വി​ല്‍ വ​നി​ത ഡി​വൈ.​എ​സ്.​പി​യെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.ക​ര്‍​ണാ​ട​ക സി.​ഐ.​ഡി വി​ഭാ​ഗം ഡി​വൈ.​എ​സ്.​പി​യാ​യ വി. ​ല​ക്ഷ്മി(33)​യെ​യാ​ണ് വി​നാ​യ​ക ലേ​ഔട്ടി​ലു​ള്ള സു​ഹൃ​ത്തിെന്‍റ വ​സ​തി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ലക്ഷ്മി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ആ​രോ​പി​ച്ച്‌ പി​താ​വ് വെ​ങ്ക​ടേ​ഷ് അ​ന്ന​പൂ​ര്‍​ണേ​ശ്വ​രി ന​ഗ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി.

സൗ​ത്ത് ബം​ഗ​ളൂ​രു​വി​ലെ കൊ​ന​ന​കു​ണ്ഡെ​യി​ല്‍ താ​മ​സി​ക്കു​ന്ന ല​ക്ഷ്മി ബു​ധ​നാ​ഴ്ച രാ​ത്രി ഡി​ന്ന​ര്‍ ക​ഴി​ക്കു​ന്ന​തി​നാ​യാ​ണ് വി​നാ​യ​ക ലേ​ഔ​ട്ടി​ലു​ള്ള സു​ഹൃ​ത്ത് മ​നു​വിെന്‍റ വീ​ട്ടി​ലെ​ത്തി​യ​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. രാ​ത്രി ഏ​ഴോ​ടെ സു​ഹൃ​ത്തിെന്‍റ വീ​ട്ടി​ലെ​ത്തി​യ ല​ക്ഷ്മി രാ​ത്രി പ​ത്തോ​ടെ മു​റി​ക്ക​ക​ത്ത് പ്ര​വേ​ശി​ച്ച്‌ അ​ക​ത്തു​നി​ന്ന് കു​റ്റി​യി​ട്ടു. ഏ​റെ നേ​ര​മാ​യി​ട്ടും ല​ക്ഷ്മി​യെ കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വാ​തി​ല്‍ ത​ക​ര്‍​ത്ത് മ​നു അ​ക​ത്തു ക​യ​റി. തു​ട​ര്‍​ന്നാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.