കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. സിപിഎം കോണ്‍ഗ്രസ് കൂട്ടുകെട്ട് ബിജെപി ജയിക്കുന്നിടത്ത് ഉണ്ടാക്കുന്നത് തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്യുമെന്ന് പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടി പറഞ്ഞു.

ശോഭ സുരേന്ദ്രനുമായുള്ള പ്രശ്നം ഏറെക്കുറെ പരിഹരിച്ചെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ പോരായ്മകള്‍ വിമര്‍ശനപരമായി പരിശോധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.