ഈസ്റ്റ് ബംഗാളിന്റെ പുതിയ വിദേശ താരത്തിന്റെ സൈനിംഗ് ക്ലബ് പൂര്‍ത്തിയാക്കി. നൈജീരിയന്‍ യുവതാരം ബ്രൈറ്റ് എനോബകരെ ആണ് ഈസ്റ്റ് ബംഗാളില്‍ കരാര്‍ ഒപ്പുവെച്ചത്. താരം ഇമ്മ് ഗോവയില്‍ എത്തി. ക്വാരന്റൈന്‍ കഴിഞ്ഞ ശേഷം മാത്രമെ ബ്രൈറ്റിന് ടീമിനൊപ്പം പരിശീലനം നടത്താന്‍ ആകു. താരത്തിന്റെ സൈനിംഗ് ഈസ്റ്റ് ബംഗാള്‍ ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

സീസണിലെ ആദ്യ അഞ്ചു മത്സരങ്ങളിലും വിജയിക്കാന്‍ പോലും ആകാത്തതോടെയാണ് ഒരു അറ്റാക്കിംഗ് വിദേശ താരത്തെ തന്നെ സൈന്‍ ചെയ്യാന്‍ ഈസ്റ്റ് ബംഗാള്‍ തീരുമാനിച്ചത്. 22കാരനായ താരം നൈജീരിയയുടെ അണ്ടര്‍ 23 ടീമിന്റെ ഭാഗമായിട്ടുള്ള താരമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ വോള്‍വ്സിന്റെ അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരമാണ് ബ്രൈറ്റ്. അഞ്ചു വര്‍ഷത്തോളം വോള്‍വ്സിന്റെ സീനിയര്‍ ടീമിനൊപ്പം താരം ഉണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ തന്നെ വീഗന്‍ അത്ലറ്റിക്കിന് വേണ്ടിയും ബ്രൈറ്റ് കളിച്ചു. അവസാനമായി ഗ്രീക്ക് ക്ലബായ എ ഇ കെ ഏതന്‍സിനായാണ് താരം കളിച്ചത്.