കോട്ടയം: കോട്ടയം ജില്ലാ കർഷകമോർച്ച നേതൃ ശില്പശാല 4/ 3 /2022 ന് കോട്ടയത്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ .ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.കർഷക മോർച്ച ജില്ലാ അധ്യക്ഷൻ ജയപ്രകാശ് വാകത്താനം അധ്യക്ഷനായി .മുഴുവൻ പഞ്ചായത്തുകളിലും കർഷക മോർച്ചയുടെ നേതൃത്വത്തിൽ FIG രൂപീകരിക്കുന്നതിനും ,കർഷകർക്ക് അതുവഴി ആനുകൂല്യങ്ങളും കേന്ദ്രസർക്കാരിന്റെ കാർഷിക പദ്ധതികളും ലഭ്യമാക്കുന്നതിനും നേതൃയോഗം തീരുമാനിച്ചു.കർഷക മോർച്ച ദേശിയ ഉപാധ്യക്ഷൻ ശ്രീ.S .ജയസൂര്യൻ ,ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ .ലിജിൻലാൽ ,കർഷകമോർച്ച സംസ്ഥാന സെക്രട്ടറിമാരായ ശ്രീ N ,C മോഹൻദാസ് ,M .V രഞ്ജിത് ,സംസ്ഥാന സമിതി അംഗം M .A അനിൽകുമാർ ,ജില്ലാ ജനറൽ സെക്രട്ടറി നന്ദൻ നട്ടാശ്ശേരി ,ജില്ലാ ട്രെഷറ ർ C .T മഹേഷ് കൂടാതെ ICSAG പ്രസിഡന്റ് ശ്രീ .ഉണ്ണികൃഷ്ണൻ ഗോപിനാഥ് തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .