ഖത്തറില്‍ ഇന്ന് 140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 30 പേര്‍ രാജ്യത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. ഇന്ന് മാത്രമായി 16,104 കോവിഡ് ടെസ്റ്റുകള്‍ നടന്നു. ആകെ മരണം 240 ആയി.

അതേസമയം, ഇന്ന് 201 പേര്‍ കൂടി കോവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 139,243 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,072 പേര്‍ മാത്രമാണ്. ഇന്ന് 22 പേരെ കൂടി ആശുപത്രിയില്‍ പ്രവിശിപ്പിച്ചതോടെ 218 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 21 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണ്.