ആലപ്പുഴ: വേലിയേറ്റത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടയ്ക്കാന്‍ ജില്ല കലക്ടര്‍ എ അലക്‌സാണ്ടര്‍ നിര്‍ദേശം നല്‍കി. ആകെ 90 ഷട്ടറുകളാണ് തണ്ണീര്‍മുക്കം ബണ്ടിലുള്ളത്. ഇതില്‍ 10 ഷട്ടറുകള്‍ അടച്ചിട്ടിരിക്കുകയാണ്. ശേഷിക്കുന്ന 80 ഷട്ടറുകളാണ് അടക്കുക. വേലിയിറക്കത്തിന് അനുസരിച്ചാണ് ഷട്ടറുകള്‍ അടയ്ക്കുക. വിവിധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തുല്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.