ദോഹ മെട്രോ യാത്രാ കാര്‍ഡ് ഇനി ഓണ്‍ലൈനായി തലാബത്തില്‍ നിന്നു വാങ്ങാം.ഖത്തര്‍ റെയിലും തലാബത്തുമായുള്ള പങ്കാളിത്തത്തിലാണ് പുതിയ സൗകര്യം.തലാബത്ത്-മാര്‍ട്ട് സ്റ്റോറിലൂടെ ഓണ്‍ലൈനായി മെട്രോ യാത്രാ കാര്‍ഡ് ഓര്‍ഡര്‍ ചെയ്താല്‍ 30 മിനിറ്റിനുള്ളില്‍ കാര്‍ഡ് കൈകളിലെത്തും. ഖത്തര്‍ റെയിലിന്റെ വെബ്സൈറ്റിലൂടെ ഓരോ 20 റിയാലിന്റെ കാര്‍ഡ് ടോപ് അപ് ചെയ്യുമ്ബോള്‍ ഒറ്റത്തവണ തലാബത്തിന്റെ സൗജന്യ ഡെലിവറി വൗച്ചറും ലഭിക്കും. തലാബത്ത് മാര്‍ട്ടിലൂടെ സമ്ബര്‍ക്കരഹിത സേവനമാണ് ഖത്തര്‍ റെയില്‍ നല്‍കുന്നത്.
കാര്‍ഡ് ഓര്‍ഡര്‍ ചെയ്യാന്‍ തലാബത്ത് ആപ് ഡൗണ്‍ലോഡ് ചെയ്ത ശേഷംതലാബത്ത് മാര്‍ട്ടിലൂടെ മെട്രോ സ്റ്റാന്‍ഡേര്‍ഡ് യാത്രാ കാര്‍ഡ് ഓര്‍ഡര്‍ ചെയ്യാം. ഡെലിവറി നിരക്കുള്‍പ്പെടെ 30 റിയാല്‍ ആണ് നല്‍കേണ്ടത്. 20 റിയാല്‍ കാര്‍ഡിന്റെ നിരക്കാണ്.