ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച്ച ഇന്ന് നടക്കും. വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് നരേന്ദ്രമോദിയും ഷേഖ് ഹസീനയും കൂടിക്കാഴ്ച നടത്തുക. ഇരുരാജ്യങ്ങളും വികസന കാര്യത്തിലും വാണിജ്യ പ്രതിരോധകാര്യത്തിലും സഹകരണം ശക്തിപ്പെടുത്തലാണ് ലക്ഷ്യം.2019 ഒക്ടോബറിലാണ് ഷേഖ് ഹസീന അവസാനമായി ഇന്ത്യയിലെത്തിയത്.

തുടര്‍ന്ന് ഇന്ത്യ റെയില്‍ മേഖലയിലും കപ്പല്‍ ഗതാഗതത്തിലും എണ്ണ കയറ്റുമതി മേഖലയിലും ബംഗ്ലാദേശിനായി വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിലും ഇന്ത്യ ആരോഗ്യസഹായങ്ങളും നിരന്തരം ബംഗ്ലാദേശിന് ചെയ്യുന്നുമുണ്ട്.പുതിയ നയമെന്ന നിലയില്‍ 1965ന് മുന്‍പ് റെയില്‍മേഖലയില്‍ ഉപയോഗിച്ചിരുന്ന ആറ് പാതകള്‍ ഇരുരാജ്യങ്ങളും തുറക്കാനാണ് ഉദ്ദേശിക്കുന്നത്.