കോട്ടയം: യുക്രൈനിലെ യുദ്ധമുഖത്ത് കുടിങ്ങിയ കോട്ടയം ജില്ലയിൽ നിന്നുള്ളവരുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കാനും ആത്മധൈര്യം പകർന്നു നൽകിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളിധരൻ ഓൺലൈൻ മീറ്റിംഗിൽ സംസാരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ച ഓൺലൈൻ മീറ്റിംഗിൽ യുക്രൈനിൽ കുടുങ്ങിയ ഇരുപതോളം പേരുടെ ബന്ധുക്കളുമായി കേന്ദ്രമന്ത്രി സംസാരിച്ചു. മീറ്റിംഗിൽ യുക്രൈയിനിലുള്ള വരെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ കൈകൊണ്ടിട്ടുള്ള നടപടികളെക്കുറിച്ചും എത്രയും വേഗം അവരെ നാട്ടിലേത്തിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.