ഇറ്റലിയിലെ ലീഗ് കിരീട പോരാട്ടം ആവേശകരമാവുകയാണ്. ഇന്നലെ നാപോളിയെ തോല്‍പ്പിച്ചതോടെ കോണ്ടെയുടെ ഇന്റര്‍ മിലാന്‍ ഒന്നാമതുള്ള എ സി മിലാനുമായി ഒരു പോയിന്റ് മാത്രം ദൂരെയായി. ഇന്ററിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ വളരെ കഷ്ടപ്പെട്ടാണ് ഇന്റര്‍ മിലാന്‍ നാപോളിയെ തോല്‍പ്പിച്ചത്. നാപോളിയുടെ ആധിപത്യം കണ്ട മത്സരത്തില്‍ ഒരു പെനാള്‍ട്ടിയും ഒരു ചുവപ്പ് കാര്‍ഡുമാണ് ഇന്ററിന്റെ സഹായത്തിന് എത്തിയത്.

ഗോള്‍ ഒന്നും ഇല്ലാത്ത ആദ്യ പകുതിക്ക് ശേഷം 71ആം മിനുട്ടില്‍ നാപോളിയടെ പ്രധാന താരമായ ഇന്‍സിനെ ചുവപ്പ് കണ്ട് പുറത്ത് പോയി. ഒപ്പം കിട്ടിയ പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച്‌ ലുകാകു ഇന്റര്‍ മിലാന് വിജയം നല്‍കിയ ഗോള്‍ നേടി. കളിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ചതും കൂടുതല്‍ ഗോള്‍ ശ്രമങ്ങള്‍ നടത്തിയതും ഒക്കെ നാപോളി ആയിരുന്നു‌‌. പക്ഷെ വിജയം ഇന്ററിനൊപ്പം നിന്നു. ഈ വിജയത്തോടെ ഇന്റര്‍ മിലാണ് 12 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റായി. 28 പോയിന്റുമായി എ സി മിലാനാണ് ഒന്നാമത്.