തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​യെ പു​ഴു​വ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ കേ​സ്. ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഉ​പ​ഭോ​ക്തൃ കോ​ട​തി​യി​ലാ​ണു രോ​ഗി​യു​ടെ കു​ടും​ബം കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി, കോ​വി​ഡ് നോ​ഡ​ല്‍ ഓ​ഫി​സ​റാ​യി​രു​ന്ന ഡോ.​അ​രു​ണ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എം.​എ​സ്. ഷ​ര്‍​മ​ദ് എ​ന്നി​വ​രെ എ​തി​ര്‍ ക​ക്ഷി​ക​ളാ​ക്കി​യാ​ണു കേ​സ്. 84 ല​ക്ഷം രൂ​പ​യാ​ണ് രോ​ഗി​യു​ടെ കു​ടും​ബം ന​ഷ്ട​പ​രി​ഹാ​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

വീ​ണ് പ​രി​ക്കേ​റ്റ അ​നി​ല്‍​കു​മാ​റി​നെ കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഡി​സ്ചാ​ര്‍​ജ് ചെ​യ്ത് വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ള്‍ മു​റി​വി​ല്‍ പു​ഴു​വ​രി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ ചി​കി​ത്സി​ച്ച​ത്.