പ്ലാസ്റ്റിക്കും ഗ്ലാസും ഉപയോഗിച്ച്‌ നിര്‍മ്മിച്ച സ്മാര്‍ട്ട് ഫോണുകളില്‍ ഭൂരിഭാഗവും താഴെ വീണാല്‍ തരിപ്പണമാകും. അപൂര്‍വമായിട്ടേ ഇതിന് വിപരീതമായി സംഭവിക്കാറുള്ളു. പക്ഷേ ഇക്കാര്യത്തില്‍ ആപ്പിള്‍ ഐഫോണുകളെ കുറച്ച്‌ കൂടി വിശ്വസിക്കാം.

വിമാനത്തില്‍ നിന്ന് താഴേക്ക് പതിച്ച ഒരു ആപ്പിള്‍ ഐ ഫോണിന് ഒന്നും സംഭവിച്ചില്ലെന്ന അത്ഭുതപ്പെടുത്തുന്ന ഒരു വാര്‍ത്ത കൂടി പുറത്ത് വന്നതോടെ ഐ ഫോണിന്‍്റെ വിശ്വാസ്യത കൂടിയിരിക്കുകയാണ്. 2000 അടി താഴ്ചയിലേക്ക് വീണ ഐഫോണ്‍ 6ന് ഒന്നും സഭവിച്ചില്ലെന്ന് മാത്രമല്ല, ഐ ഫോണ്‍ താഴെ വീഴുന്നത് കൃത്യമായി ഷൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ബ്രസീലിയന്‍ ഡോക്യുമെന്ററി ഫിലിം മേക്കര്‍ ഏണസ്റ്റോ ഗാലിയോട്ടോ തന്റെ ഐഫോണ്‍ 6 എസ് താഴേക്ക് പതിക്കുന്ന വീഡിയോ ഷൂട്ട് ചെയ്ത വാര്‍ത്ത ബ്രസീലിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തിലിരുന്ന് കൈയ്യിലുണ്ടായിരുന്ന ഐഫോണ്‍ എക്സില്‍ ഇയാള്‍ പു റം കാഴ്ചകള്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഇതിനിടയില്‍ ഫോണ്‍ കയ്യില്‍ നിന്ന് തെന്നി താഴേക്ക് പതിക്കുകയായിരുന്നു.

വൈകാതെ ഫൈന്‍ഡ് മൈ ഫോണ്‍ എന്ന ആപ്പ് ഉപയോഗിച്ച്‌ അദ്ദേഹം തന്‍്റെ ഫോണ്‍ തെരയാന്‍ ആരംഭിച്ചു. ഒടുവില്‍ ഒരു കടല്‍ത്തീരത്തിനടുത്ത് വച്ച്‌ ഫോണ്‍ കണ്ടെത്തുകയായിരുന്നു.

അതും ഒരു പോറല്‍ പോലുമേല്‍ക്കാത്ത നിലയിലാരുന്നു ഫോണ്‍ കണ്ടെത്തിയത്. മാത്രമല്ല ഫോണ്‍ ഓണായി തന്നെ ആയിരുന്നു കിടന്നിരുന്നത്. അതിന് മറ്റു കേടുപാടുകള്‍ ഒന്നും തന്നെ ഉണ്ടായതുമില്ല.

സാധാരണ സ്ക്രീന്‍ ഗാര്‍ഡും സിലിക്കണ്‍ കവറും മാത്രമായിരുന്നു ഫോണിന്‍്റെ പരിരക്ഷയ്ക്കായി ഉപയോഗിച്ചിട്ടുള്ളതെന്ന് ഗലിയോട്ടോ വ്യക്തമാക്കുന്നു. ഫോണ്‍ താഴെ വീണപ്പോള്‍ സ്ക്രീന്‍ ഗാര്‍ഡിന് മാത്രം കുറച്ച്‌ നാശമുണ്ടായതല്ലാതെ വേ റോന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.