ശബരിമല :തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്ക് ഡിസംബര്‍ 26 മുതല്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ്.എല്ലാ തീര്‍ത്ഥാടകര്‍ക്കും, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി.

നിലക്കല്‍ എത്തുന്നതിന് 24 മണിക്കൂറിനകം, ഐസിഎംആര്‍ അംഗീകാരമുള്ള ലാബില്‍ നിന്നുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. കൊവിഡ് വ്യാപന ആശങ്ക കണക്കിലെടുത്താണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്.

ഈ തീര്‍ത്ഥാടന കാലത്ത് ഇതുവരെ 299 പേര്‍ക്കാണ് ശബരിമലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 245 പേരും ജീവനക്കാരാണ്. 51 തീര്‍ത്ഥാടകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് ആശങ്കയില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിരുന്നിട്ടും ഇത്രയധികം ജീവനക്കാര്‍ രോഗബാധിതരായത് ആരോഗ്യ വകുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട് .ഡിസംബര്‍ 26ന് മണ്ഡലമാസ പൂജയ്ക്ക് ശേഷം വരുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും, ഡ്യൂട്ടിയിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി.