കോഴിക്കോട്: ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് പതിമൂന്ന്കാരന് മരിച്ചു. അമ്മയോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച മകന് ആണ് ടിപ്പര്‍ലോറിയുടെ അടിയില്‍പ്പെട്ട് മരിച്ചത്. കോഴിക്കോട് ദേശീയപാതയില്‍ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര് അക്കാദമിക്ക് സമീപം ആണ് അപകടം നടന്നത്. കെ.എസ്.ആര്.ടി.സി. ബസിന് കടന്നുപോകാനായി വേഗം കുറച്ച് റോഡരികിലൂടെ ഓടിയ സ്കൂട്ടറിന്റെ പിന്നില്‍ ടിപ്പര്‍ ലോറി വന്ന ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ അമ്മ ഇടതുവശത്തേക്ക് തെറിച്ച് വീണു, മകന് റോഡിലേക്ക് വീഴുകയും ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയും ചെയ്തു. കോഴിക്കോട് കക്കോടി കോട്ടൂപ്പാടം അത്താഴക്കുന്നുമ്മല്‍ ഷാജിയുടെ മകന് അര്ജുന് (13) ആണ് മരിച്ചത്. അമ്മ ശ്രീദേവി(39)യെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.