കോൺ​ഗ്രസ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്തിൽ എൽഡിഎഫിന് അട്ടിമറി വിജയം. ഇരുപത്തിയഞ്ച് വർഷത്തിന് ശേഷമാണ് പുതുപ്പള്ളിയിൽ എൽഡിഎഫ് വിജയം നേടുന്നത്.

പഞ്ചായത്തിലെ എട്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫും ഏഴ് വാര്‍ഡുകളില്‍ യുഡിഎഫും മൂന്നെണ്ണത്തില്‍ എന്‍ഡിഎയും ജയിച്ചു. പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് പഞ്ചായത്തില്‍ ഇതാദ്യമായി എല്‍ഡിഎഫ് ഭരണം പിടിച്ചിട്ടുണ്ട്.