ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി. അടുത്ത 24 മണിക്കൂറില്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്ത് സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദം വീണ്ടും ശക്തി പ്രാപിച്ച്‌ പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖേപ്പുപരയ്ക്കുമിടയില്‍ നാളെ വൈകുന്നേരത്തോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ട ശക്തിയായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. യെല്ലോ അലര്‍ട്ട് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്. അതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണം. മത്സ്യ ബന്ധനത്തിന് കേരള തീരത്ത് തടസമില്ല.