ശ്രീനഗര്‍: സ്വത്തും ആഭരണങ്ങളും കൈക്കലാക്കാനായി അര്‍ധ സഹോദരിയെ വിവാഹ ദിവസം ബന്ധുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയ യുവാവ്​ പിടിയിലായി. നവംബര്‍ നാലിന്​ ശ്രീനഗറിലെ സെയ്​ദ കദാല്‍ പ്രദേശത്തെ​ ഷഹനാസ കെല്ലപ്പെട്ട കേസിലാണ്​ അറസ്​റ്റ്​​.

സീലിങ്​ ഫാനില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടതിനാല്‍ ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ്​ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയാരോപിച്ച്‌​ മരിച്ച യുവതിയുടെ പ്രതിശ്രുത വരന്‍ നാസിര്‍ ഹുസൈന്‍ കാവ പൊലീസിനെ സമീപച്ചതോടെയാണ്​ ട്വിസ്​റ്റുണ്ടായത്​. ഇ​േതത്തുടര്‍ന്ന്​ നവംബര്‍ 13ന്​ ചീഫ്​ ജുഡീഷ്യല്‍ മജിസ്​ട്രേറ്റ്​ പുനരന്വേഷണത്തിന്​ ഉത്തരവിട്ടു.

പ്രത്യേക സംഘത്തി​െന്‍റ അന്വേഷണത്തില്‍ യു​വതിയുടെ അര്‍ധഅഹോദരന്‍ ഷാഫിയും രണ്ട്​ ബന്ധുക്കളും ചേര്‍ന്നാണ്​ കൊലപാതകം നടത്തിയതെന്ന്​ കണ്ടെത്തി.
‘ഷഹനാസയുമായി ഷാഫി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. അതോടൊപ്പം തന്നെ കുടുംബ സ്വത്തും ആഭരണങ്ങളും കൈക്കലാക്കാനും ഇയാള്‍ പദ്ധതിയിട്ടു. ഇതിനായി വാജിദ്​ ഗുല്‍സാര്‍ സുല്‍ത്താന്‍, നിഗാത് ഗുല്‍സാര്‍​ എന്നീ​ ബന്ധുക്കളെ ഇയാള്‍ ഒപ്പം കൂട്ടി. സ്വന്തമാകുന്ന സ്വത്തി​െന്‍റ തുല്യ അവകാശം നല്‍കാമെന്ന്​ പ്രലോഭിപ്പിച്ചാണ്​ മറ്റ്​ രണ്ട്​ പ്രതികളെ ഇയാള്‍ പാട്ടിലാക്കിയത്​’ -പൊലീസ്​ പറഞ്ഞു.

നവംബര്‍ മൂന്നിനാണ്​ ഗൂഢാലോചന നടത്തിയത്​. ‘സംഭവ ദിവസം പ്രഭാത നമസ്​കാരത്തിനിടെയാണ്​ പ്രതികള്‍ ഷഹനാസിനെ ശ്വാസം മുട്ടിച്ച്‌​ കൊലപ്പെടുത്തിയത്​. സ്വര്‍ണ നിറത്തിലുള്ള തുണി ഉപയോഗിച്ച്‌ ശ്വാസംമുട്ടിച്ച​ പ്രതികള്‍ മരണം ഉറപ്പു വരുത്തി. ശേഷമാണ്​ ആത്മഹത്യയെന്ന്​ വരുത്തിത്തീര്‍ക്കാനായി ഫാനില്‍ കെട്ടിത്തൂക്കിയത്​’ -പൊലീസ്​ പ്രസ്​താവനയില്‍ പറഞ്ഞു. പ്രതികളിലൊരാളായ വാജിദ്​ പൊലീസിനോട്​ കുറ്റസമ്മതം നടത്തി