കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ഇന്ന് ഒരാള്‍ മരിച്ചു. 913 പേരാണ് ഇവിടെ ഇതുവരെ വൈറസ് ബാധയേറ്റ് മരിച്ചത്.261 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 146710 ആയി.

242 പേര്‍ ഇന്ന് രോഗ മുക്തരായി ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 142599 ആയി. മാസങ്ങള്‍ക്ക് ശേഷം ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം നാലായിരത്തില്‍ താഴെയായി 3198ല്‍ എത്തി.

തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു 56ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4662പേരിലാണ് സ്രവ പരിശോധന നടത്തിയത്. ഇത് വരെ ആകെ സ്രവ പരിശോധന നടത്തപ്പെട്ടവരുടെ എണ്ണം 1190287 ആണ്.