ഡല്‍ഹി: ദേശീയ ആയുഷ് മിഷന്‍ പദ്ധതിയുടെ ഭാ​ഗമായി 200 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര ആയുഷ് മന്ത്രാലയം. ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലാണ് ഹെല്‍ത്ത് സെന്ററുകള്‍ നിര്‍മ്മിക്കുന്നത്.

ഡല്‍ഹിയിലെ അര്‍വിന്ദ് ലാല്‍ വന്ദന ലാല്‍ ഫൗണ്ടേഷനാണ് ഹെല്‍ത്ത് സെന്ററുകള്‍ നിര്‍മ്മിക്കാന്‍ ആയുഷ് മന്ത്രാലയത്തിന് പിന്തുണ നല്‍കുന്നത്. ഇത് സംബന്ധിച്ച കരാറില്‍ ബന്ധപ്പെട്ട അധികൃതര്‍ ഒപ്പുവെച്ചു.

ഹെല്‍ത്ത് സെന്ററിന്റെ നിര്‍മ്മാണം ആസൂത്രണം ചെയ്യല്‍, നടപ്പാക്കല്‍, അവശ്യ പിന്തുണ നല്‍കല്‍ എന്നിവയുടെയെല്ലാം മൊത്തത്തിലുള്ള ഉത്തരവാദിത്വം ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാരിന് ആയിരിക്കും. ആവശ്യമായ സാങ്കേതിക സഹായങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ നല്‍കും.
2023- 24 വര്‍ഷത്തില്‍ 12,500 ആയുഷ് ഹെല്‍ത്ത് വെല്‍നെസ് സെന്ററുകള്‍ ഘട്ടം ഘട്ടമായി നിര്‍മ്മിക്കാനാണ് കേന്ദ്രര്‍ പദ്ധതി.