ട്വന്റി-20 മല്‍സരത്തിനിടെ സഹതാരത്തെ തല്ലാനോങ്ങിയ ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ മുഷ്ഫിഖര്‍ റഹീമിന് പിഴ. മാച്ച്‌ ഫീയുടെ 25 ശതമാനം പിഴയൊടുക്കണം. ബംഗ്ലദേശ് ട്വന്റി-20 ചാംപ്യന്‍ ഷിപ്പിനിടെയാണ് റഹീം സഹതാരത്തോട് മോശമായി പെരുമാറിയത്.

ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ റഹിം സഹതാരം നാസും അഹ്മദുമായി കൂട്ടിയിടിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചത്. മല്‍സരശേഷം മുഷ്ഫിഖര്‍ റഹിം അഹമദിനോട് ക്ഷമ ചോദിച്ചു. ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.