പാറ്റ്ന: ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചു. സുശീല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് പോസിറ്റീവാണെന്ന് സുശീല്‍ ട്വീറ്റ് ചെയ്തു. ആരോഗ്യം സാധാരണ നിലയിലാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചെറിയ പനിയായിട്ടാണ് തുടക്കം. ഇപ്പോള്‍ പനിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ല. എങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കായി എയിംസില്‍ അഡ്മിറ്റായിരിക്കുകയാണെന്നും സുശീല്‍ അറിയിച്ചു.
ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ സജീവമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് സുശീലിന് കോവിഡ് സ്ഥിരീകരിച്ചത്.