ന്യൂഡല്‍ഹി: ആഗോള ​ബ്രാന്‍ഡായ ആപ്പിളി​െന്‍റ ഉപഭോക്താവായിരുന്നു ജെസീക്ക ജോണ്‍സണ്‍. എന്നാല്‍ ​11 ലക്ഷം രൂപ ത​െന്‍റ അക്കൗണ്ടില്‍നിന്ന്​ ആപ്പിളി​െന്‍റ അക്കൗണ്ടിലേക്ക്​ പോയതോടെ ജെസീക്ക ഒന്നുഞ്ഞെട്ടി. സാധാരണ ഡെബിറ്റ്​/ക്രഡിറ്റ്​ കാര്‍ഡ്​ തട്ടിപ്പുകള്‍ക്ക്​ ഇരയായി ലക്ഷങ്ങള്‍ ആളുകളുടെ അക്കൗണ്ടില്‍നിന്ന്​ നഷ്​ടമാകാറുണ്ടെങ്കിലും തട്ടിപ്പിന്​ ഇരയാകാതെ എങ്ങനെ പണം നഷ്​ടപ്പെട്ടുവെന്ന ആശങ്കയിലായിരുന്നു ജെസീക്ക.

എന്നാല്‍ പിന്നീട്​ നടന്ന അന്വേഷണത്തില്‍​ ആറുവയസുകാരന്‍ മക​െന്‍റ കുസൃതിയാണ്​ പണം നഷ്​ടപ്പെടാന്‍ കാരണമെന്ന്​ മനസിലായി. ജെസീക്കയുടെ ഐപാഡില്‍ ഗെയിം കളിക്കലാണ്​ മകന്‍ ജോര്‍ജ്​ ജോണ്‍സ​െന്‍റ പ്രധാന വിനോദം. ഗെയിം കളിയില്‍ ആവേശം കൊണ്ട ജോര്‍ജ്​ ആപ്പ്​ള്‍ ആപ്പ്​ സ്​റ്റോറില്‍നിന്ന്​ ആപ്പുകള്‍ വാങ്ങി. അതും 11 ലക്ഷം രൂപക്ക്​. ഗെയിം കളിക്കുന്നതിനായി ജൂലൈ മുതലാണ്​ മകന്‍ ജെസീക്കയുടെ ഐപാഡ്​ ഉപയോഗിക്കാന്‍ തുടങ്ങിയത്​.

ജൂലൈ എട്ടിനാണ്​ ജെസീക്കയുടെ അക്കൗണ്ടില്‍നിന്ന് ആദ്യം​ പണം നഷ്​ടമാകുന്നത്​. 25 തവണയായാണ്​ പണം നഷ്​ടപ്പെട്ടത്​. ഹാക്കര്‍മാര്‍ പണം തട്ടിയെടുത്ത്​​ ഗെയിമുകള്‍ വാങ്ങിയെന്നാണ്​ ആദ്യം കരുതിയത്​. തുടര്‍ന്ന്​ പരാതി നല്‍കുകയും ചെയ്​തു. എന്നാല്‍ പിന്നീട്​ നടന്ന അന്വേഷണത്തില്‍ തട്ടിപ്പിന്​ ഇരയായിട്ടില്ലെന്നും ജെസീക്കയുടെ ഐപാഡില്‍ നിന്നുതന്നെയാണ്​ ഗെയിമുകള്‍ വാങ്ങിയ​െതന്നും കണ്ടെത്തുകയായിരുന്നു.

പണം റീഫണ്ട്​ ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ ആപ്പ്​ളിനെ സമീപിച്ചെങ്കിലും തിരിച്ചുനല്‍കാന്‍ കമ്ബനി തയാറായില്ല. 60 ദിവസത്തിനുള്ളില്‍ റീഫണ്ട്​ ആവശ്യപ്പെട്ടാല്‍ മാത്രമേ പണം തിരി​െക നല്‍കുവെന്നും കമ്ബനി വ്യക്തമാക്കിയതായി ജെസീക്ക ന്യൂയോര്‍ക്ക്​ പോസ്​റ്റിനോട്​ പറഞ്ഞു.

കൂടാതെ ഇന്‍റര്‍നെറ്റ്​ ഉപയോഗത്തില്‍ പേരന്‍റല്‍ കണ്‍ട്രോള്‍ ഏര്‍പ്പെടുത്താതിരുന്നത്​ സംബന്ധിച്ചും ആപ്പ്​ള്‍ ആരാഞ്ഞു. എന്നാല്‍ ഇത്തരം സംവിധാനത്തെക്കുറിച്ച്‌​ തനിക്ക്​ അറിയില്ലെന്നും അറിയാമായിരുന്നെങ്കില്‍ പണം നഷ്​ടപ്പെടാന്‍ അനുവദിക്കില്ലായിരുന്നുവെന്നും ജെസീക്ക കൂട്ടിച്ചേര്‍ത്തു.