കൊല്ലം: പൊലീസിന് നേരെ ആക്രമണം നടത്തിയ സഹോദരന്‍മാര്‍ അറസ്റ്റില്‍. പത്തനാപുരം തലവൂര്‍ മഞ്ഞക്കാലയില്‍ ആണ് സംഭവം നടന്നത്. വിഷ്ണുവും സഹോദരന്‍ നന്ദുവും ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവര്‍ ആക്രമണം നടത്തിയത്.

എസ് ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തിന് നേരെയാണ് ഇവര്‍ ആക്രമണം നടത്തിയത്. ഓണംങ്കോട് കോളനിയില്‍ ഒരാള്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ എത്തിയത്. മദ്യപനെ കസ്റ്റഡിയില്‍ എടുക്കുന്ന സമയത്താണ് വിഷ്ണുവിന്‍റേയും നന്ദുവിന്‍റേയും നേത്യത്ത്വത്തിലുളള സംഘമെത്തി ആക്രമണം നടത്തിയത്.

രാത്രി എട്ട് മണിക്കാണ് സംഭവം നടന്നത്. എസ്.ഐ ജിനു, സിവില്‍ പോലീസ് ഓഫീസര്‍ സന്ദീപ് എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും, പോലീസ് വാഹനത്തിന് കല്ലേറില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.