അഗര്‍ത്തല: ത്രിപുരയില്‍ ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടിമാറ്റി. ഭാര്യയുടെ കൊലപാതകത്തില്‍ പൊലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. മദ്യത്തിന് അടിമയായ 30കാരന്‍ ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെയായിരുന്നു പ്രകോപനമെന്ന് പൊലീസ് പറയുന്നു.

ത്രിപുര ബെലോണിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.കുടുംബ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം.

30 വയസുള്ള സൗമിത്രയാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്നു യുവാവ്. വഴക്കിനെ തുടര്‍ന്ന് കുപിതനായ യുവാവ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ ഭാര്യയുടെ തല വെട്ടിമാറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അയല്‍വാസികള്‍ ഉടനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.