എങ്കേയും എപ്പോതും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ശരവണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് റാങ്കി. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ തൃഷ ആണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആദ്യ ലിറിക്കല്‍ ഗാനം നാളെ റിലീസ് ചെയ്യും.

ആക്ഷന് പ്രാധാന്യം ഒരുക്കിയാണ് ചിത്രം ഒരുക്കുന്നത്. സി സത്യ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കെ എ ശക്തിവേലും എം സുബാരക്കും യഥാക്രമം ഛായാഗ്രഹണത്തിനും എഡിറ്റിംഗിനും മേല്‍നോട്ടം വഹിക്കും.
സംവിധയകാന്‍ എ ആര്‍ മുരുഗദോസ് കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്