അബ്ഹ: മൊഹായിലില്‍ ഹോളോബ്രിക്സ് കമ്ബനിയിലുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. തിരുവമ്ബാടി മുത്തപ്പന്‍പുഴ സ്വദേശി പളളിയാമ്ബില്‍ അശോകന്‍ (50) ആണ് മരിച്ചത്. 25 വര്‍ഷമായി സൗദിയിലുള്ള അശോകന്‍ രണ്ട് വര്‍ഷം മുമ്ബ് പുതിയ വിസയില്‍ ജോലിക്കെത്തിയതായിരുന്നു.

പിതാവ്: ഗോപിനാഥന്‍, മാതാവ്: ലീല, ഭാര്യ:സുജാത. രണ്ട് പെണ്‍കുട്ടികളുണ്ട്. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ അശോക​െന്‍റ ഭാര്യ സഹോദരന്‍ ദിലീപ് കുമാറിനൊപ്പം അസീര്‍ പ്രവാസി സംഘം മൊഹായില്‍ മേഖല പ്രവര്‍ത്തകരായ മുരളി, ഷഫീഖ്, നൗഷാദ് എന്നിവര്‍ രംഗത്തുണ്ട്.