ഐസ്വാള്‍: മിസോറാമില്‍ 5 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,040 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
ഇതുവരെ സംസ്ഥാനത്ത് 3,847 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 186 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ തുടരുന്നു. ഇതുവരെ സംസ്ഥാനത്ത് ത7 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചിട്ടുണ്ട്.

ഇന്നലെ നടന്ന റാപിഡ് ആന്റിജന്‍ പരിശോധനയില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്രൂനാറ്റ് വഴി നടത്തിയ പരിശോധനയില്‍ ആര്‍ക്കും കൊവിഡ് കണ്ടെത്തിയിട്ടില്ല.