ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കൗമോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച്‌ മുന്‍ അസിസ്റ്റന്റ് ലിന്‍ഡ്‌സെ ബോയ്‌ലാന്‍. ആന്‍ഡ്രൂ തന്നെ വര്‍ഷങ്ങളോളം ലൈംഗികമായി ശല്യപ്പെടുത്തിയിരുന്നുവെന്നാണ് അവരുടെ ആരോപണം. ട്വിറ്ററിലൂടെയാണ് ലിന്‍സെയുടെ വെളിപ്പെടുത്തല്‍.

‘ന്യുയോര്‍ക്ക് ഗവര്‍ണര്‍ കൗമോ തന്നെ വര്‍ഷങ്ങളോളം ലൈംഗികമായി ഉപദ്രവിച്ചിരുന്നുപലരും അത് കണ്ടിട്ടുണ്ട്. എനിക്കത് ഒരിക്കലും മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നില്ല. മികച്ച രീതിയില്‍ താന്‍ ജോലി ചെയ്തതാണോ തന്റെ രൂപമാേണാ അതിനു കാരണമെന്ന അറിയില്ല. അതോ രണ്ടും കൂടിയാണോ? അത് വര്‍ഷങ്ങളോളം തുടര്‍ന്നു.’-ലിന്‍ഡ്‌സെ പറയുന്നു.

‘എല്ലാ സമയത്തും ആ സാഹചര്യത്തില്‍ തനിക്ക് ദേഷ്യമാണ്. കാരണം ഞാനൊരു സ്ത്രീയാണ്, എനിക്ക് വേണ്ടിയും മറ്റുള്ളവരെ സഹായിക്കാനുമായി കഠിനാദ്ധ്വാനം ചെയ്യാനുള്ള ശേഷി തനിക്കുണ്ട്. എന്നാല്‍ ഇപ്പോഴും ഈ തലമുറയിലെ നിരവധിയായ സ്ത്രീകളെ പോലെ ഇപ്പോള്‍വരെ ഇരയാക്കപ്പെടുന്നു. കുടുതലും നിശബ്ദമാണ്. ന്യുയോര്‍ക്ക് ഗവര്‍ണര്‍ കൗമോയെ പോലെ അധികാരം ദുരുപയോഗിക്കുന്ന അത്തരം പുരുഷന്മാരെ തനിക്ക് വെറുപ്പാണെന്നും ‘ലിന്‍ഡ്‌സെ മറ്റൊരു ട്വീറ്റില്‍ പറയുന്നു.

ന്യുയോര്‍ക്ക് എംപയര്‍ സ്‌റ്റേറ്റ് ഡവലപ്‌മെന്റില്‍ 2018 മാര്‍ച്ച്‌വരെ ലിന്‍ഡ്‌സെ ജോലി ചെയ്തിരുന്നു. ഈ വിഭാഗത്തില്‍ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന അവര്‍ കൗമോയുടെ പ്രത്യേക ഉപദേശകയായും പ്രവര്‍ത്തിച്ചിരുന്നു.

തന്റെ അമ്മയ്ക്കും ജോലി സ്ഥലത്ത് അത്തരം ദുരനുഭവമുണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു. കോളജ് വിദ്യാഭ്യാസത്തിന ശേഷം തന്റെ അമ്മ പ്രവേശിച്ച ആദ്യ ജോലി സ്ഥലത്ത് ബോസില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായി. അന്ന താന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. അത്തരം ജോലിയുമായി മുന്നോട്ടുപോകാന്‍ അമ്മ ആഗ്രഹിച്ചിരുന്നില്ല. ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ട് അന്നാണ് താന്‍ മനസ്സിലാക്കിയത്. അത്തരം പുരുഷന്മാരെ വിജിയിക്കാന്‍ അനുവദിക്കില്ലെന്ന് താന്‍ പ്രതിജ്ഞയെടുത്തിരുന്നു. അധികാരസ്ഥാനത്തെത്തി അത്തരമൊരു അവസ്ഥയ്ക്ക് മാറ്റം വരുത്താമെന്ന് താന്‍ കരുതി. അക്രമവും അഴിമതിയും ഇല്ലാതാക്കാമെന്ന് കരുതി. ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദമാകാം. താന്‍ ഒന്നും അവസാനിപ്പിക്കില്ല. താന്‍ അത് നിരസിക്കുന്നു. ഒരിക്കലും വിട്ടുവീഴ്ചയ്ക്കില്ല.’- ലിന്‍ഡ്‌സെ ബോയ്‌ലാന്‍ ട്വീറ്റ് ചെയ്തു.