ഇറ്റലിയില്‍ ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റോണാള്‍ഡോ. സീരി എയില്‍ ജെനോവയെ തകര്‍ത്ത് യുവന്റസ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു യുവന്റസിന്റെ ജയം. യുവന്റസിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മറ്റിരു ഗോള്‍ ഡിബാല അടിച്ചു. ജെനോവയുടെ ആശ്വാസ ഗോള്‍ മുന്‍ യുവന്റസ് മധ്യനിര താരം കൂടിയായ സ്റ്റെഫാനോ സ്റ്റുരാരോ നേടി.

ബാഴ്സലോണക്കെതിരെ ക്യാമ്ബ് നൗവില്‍ ഐതിഹാസികമായ ജയം നേടിയതിന് പിന്നാലെയാണ് പിര്‍ലോയുടെ യുവന്റസ് വീണ്ടും ജയം ആവര്‍ത്തിച്ചത്. ക്യാമ്ബ് നൗവില്‍ ഇരട്ട പെനാല്‍റ്റികള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നും അതാവര്‍ത്തിച്ചു. കളിയുടെ അവസാന 12 മിനുട്ടില്‍ രണ്ട് പെനാല്‍റ്റികളുമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിന്റെ രക്ഷക്കെതിയത്. കളിയുടെ തുടക്കത്തില്‍ തന്നെ റാബിയോട് ജെനൊവയുടെ വലയിലേക്ക് പന്ത് എത്തിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല ഹാന്റ് ബോളാണെന്ന് കണ്ടെത്തുകയും ചെയ്തു. വെസ്റ്റന്‍ മക്കെന്നിക്കും പീന്നിട് ലക്ഷ്യം കണ്ടെത്താബായില്ല. പൗലോ ഡിബാലയുടെ രണ്ടാം പകുതിയിലെ ഗോളിന് പിന്നാലെ തന്നെ ജെനോവ ഗോള്‍ മടക്കിയിരുന്നു. അതിന് ശേഷമാണ് യുവന്റസിന് വേണ്ടിയുള്ള 100 മത്സരത്തിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒറ്റയാള്‍ പോരാട്ടം നടന്നത്.