പയ്യോളി: ദേശീയപാതയില്‍ തിക്കോടി പൂവടിത്തറക്കു സമീപം ഓടിക്കൊണ്ടിരുന്ന ലോറിയില്‍നിന്ന് തീപടര്‍ന്നത് പരിഭ്രാന്തി പരത്തി. നാട്ടുകാരുടെ അവസരോചിത ഇടപെടല്‍മൂലം വന്‍ദുരന്തം ഒഴിവായി. ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. കോഴിക്കോട്ടുനിന്ന് നാഗ്പുരിലേക്കു പോവുകയായിരുന്ന ലോറിയില്‍നിന്നാണ് തീപടര്‍ന്നത്.
കോഴിക്കോട്ട് ഓറഞ്ച് ഇറക്കി തിരികെ വരുകയായിരുന്ന ലോറിക്കു മുകളില്‍ അടുക്കിവെച്ച ഒഴിഞ്ഞ പ്ലാസ്റ്റിക് പെട്ടികള്‍ക്കാണ് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരില്‍ ഒരാള്‍ ഉടനെ ഡ്രൈവറെ വിവരമറിയിച്ച് ലോറി നിര്‍ത്തിക്കുകയായിരുന്നു. ഉടന്‍ കൊയിലാണ്ടിയില്നിെന്നത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചത് കൂടുതല്‍ അപകടമൊഴിവാക്കി. പ്ലാസ്റ്റിക് പെട്ടികള്‍ ഭാഗികമായി തീപിടിത്തത്തില്‍ നശിച്ച് ഉരുകിയ നിലയിലാണ്. തീ പടര്‍ന്നത് എങ്ങനെയെന്ന് വ്യക്തമല്ല. പയ്യോളി പൊലീസ് സ്ഥലത്തെത്തിയിരുന്നു.