കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട പതിവാകുന്നു. ഇന്ന് കരിപ്പൂരില്‍ നിന്ന് 1117 ഗ്രാം സ്വര്‍ണം പിടികൂടി. അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ആണ് സ്വര്‍ണം പിടികൂടിയത്.

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച്‌ ക്യാപ്സ്യൂള്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം മൂര്‍ക്കനാട് സ്വദേശി റാഷിദിനെ അറസ്റ്റ് ചെയ്തു. വിപണിയില്‍ ഇതിന്‌ ഏകദേശം 55 ലക്ഷം രൂപ വില വരും. ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യയുടെ വിമാനത്തില്‍ ആണ് ഇയാള്‍ എത്തിയത്.