കണ്ണൂര്‍: കോവിഡ് പോസിറ്റീവായവര്‍ക്ക് കണ്ണൂരില്‍ പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന് പരാതി. കണ്ണൂര്‍ വേങ്ങാട് പഞ്ചായത്തില്‍ ആണ് സംഭവം. 12 പേര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് കിട്ടാഞ്ഞത്. വേങ്ങാട് പഞ്ചായത്തില്‍ അപേക്ഷിച്ചിട്ടും കിട്ടിയില്ലെന്നാണ് പരാതി.

എന്നാല്‍ ഇത് സാങ്കേതിക പ്രശ്‌നമാണെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പോസ്റ്റല്‍ ബാലറ്റ് കിട്ടാത്തവര്‍ക്ക് നേരിട്ട് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.