ഹോങ്കോങ് ∙മാധ്യമപ്രമുഖനായ ജിമ്മി ലായി അറസ്റ്റില്‍. ദേശീയ സുരക്ഷ അപകടത്തിലാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ലായിക്ക് ഇന്നലെ ജാമ്യം നിഷേധിച്ചു.ലായിയുടെ ട്വീറ്റുകളും വിദേശമാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖങ്ങളും ലേഖനങ്ങളുമാണു മാധ്യമവേട്ടയ്ക്കു പിന്നിലെന്ന ആരോപണം ശക്തമായി.

എഴുപത്തിമൂന്നുകാരനായ ലായിയുടെ ആയിരത്തോളം ട്വീറ്റുകളും കമന്റുകളും വിശദമായി പരിശോധിക്കാന്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെത്തുടര്‍ന്നു കേസ് അടുത്ത ഏപ്രില്‍ 16ലേക്കു മാറ്റി.

ലായിയുടെ ഉടമസ്ഥതയിലുള്ള ‘ആപ്പിള്‍ ഡെയ്‌ലി’ പത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പാട്ടക്കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന കേസില്‍ അദ്ദേഹത്തെ കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്തിരുന്നു.