ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് രോഗം സ്ഥിരീരകരിച്ച വിവരം അദ്ദേഹം അറിയിച്ചത്. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ തന്നോട് അടുത്തിടപഴകിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അദ്ദേഹം നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.