കരുമാല്ലൂര്‍: പഞ്ചായത്തില്‍ പോസ്​റ്റല്‍ ബാലറ്റില്‍ തിരിമറി നടന്നതുമായി ബന്ധപ്പെട്ട്​ വരണാധികാരിക്ക് പരാതി നല്‍കി. ഒന്നാം വാര്‍ഡിലെ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് നവംബര്‍ 30ന്​ കോവിഡ് പോസിറ്റിവ് ആയിരുന്നു. ഇത് പഞ്ചായത്ത് ആരോഗ്യവിഭാഗം പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പി​െന്‍റ ദിവസമായ പത്താം തീയതിയിലും ഇതിലെ ഒരാള്‍ക്ക് കോവിഡ് പോസിറ്റിവായിരുന്നു. ആരോഗ്യവകുപ്പ് ജില്ല തെരഞ്ഞെടുപ്പ് വിഭാഗത്തിനു നല്‍കിയ ക്വാറ​ന്‍റീന്‍ ലിസ്​റ്റില്‍ ഈ അഞ്ചുപേര്‍ക്കും ഒന്നാം വാര്‍ഡിലെ തന്നെ മറ്റു രണ്ടുപേര്‍ക്കും പോസ്​റ്റല്‍ ബാലറ്റിനു ശിപാര്‍ശ ചെയ്തിരുന്നതായി ആരോഗ്യവിഭാഗം പറയുന്നു.

എന്നാല്‍, ഏഴുപേരില്‍ ഒരാള്‍ക്ക് മാത്രം വരണാധികാരി പോസ്​റ്റല്‍ ബാലറ്റ് അയക്കുകയായിരുന്നു. ഇതിനെതിരെ ഒന്നാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന അബ്​ദുല്‍ ജബ്ബാര്‍ വരണാധികാരി മുമ്പാകെ പരാതി നല്‍കി. എന്നാല്‍, ആരോഗ്യവിഭാഗം നല്‍കിയ ലിസ്​റ്റില്‍ ഈ പേരുകള്‍ ഇല്ലായിരുന്നു എന്ന് വരണാധികാരി അറിയിച്ചതായി പരാതിക്കാരന്‍ പറയുന്നു. തനിക്കനുകൂലമായ വോട്ടുകള്‍ തടയുന്നതിനായി നടന്ന ആസൂത്രിത നീക്കത്തി​െന്‍റ ഭാഗമാണ് ഇതെന്നും നിയമപരമായി ചോദ്യം ചെയ്യുമെന്നും പരാതിക്കാരനായ അബ്​ദുല്‍ ജബ്ബാര്‍ പറഞ്ഞു.